Deepa Parvathy Sankar (India/Maldives) is a bilingual writer from Kollam, Kerala, India, now residing in Maldives where she works as a teacher at the Ministry of Education, Republic of Maldives. She writes short stories, poems and articles both in Malayalam and English. Her poems and short stories have been published in two anthologies and in several books and magazines in both the languages. She has also worked as an editor of an anthology published in Malayalam.
English
ETERNITY’S BELOVED
The one who loved the mist,
The one who loved the rain,
The one who loved the river and the breeze,
And the vast, deep sea.
The one who loved the sun,
And dreamed of a journey together
To the peaks of the snowy mountains...
My beloved.
As you burn away on the funeral pyre,
And turn into a handful of ashes
Resting within my cupped palms...
Let us go together to those snowy peaks.
I shall scatter the sacred ashes of your love
Upon the layers of that pure white snow...
Then, melting within the frost,
Dissolving into the river, flowing with the breeze,
Embraced by the rain, the sun, and the mist,
When you finally reach the sea,
Your essence fills everything
That you once so dearly loved.
Kissing the sky with the warmth of the sun,
You fall again as a rain of love...
Upon the bosom of the earth, into the rivers,
And into the depths of the ocean.
As love, you flow once more,
Returning... back into me.
Translated by the poet
Malayalam
മരണാനന്തരം......പ്രണയിനി
മഞ്ഞിനെ പ്രണയിച്ച
മഴയെ പ്രണയിച്ച,
പുഴയേയും കാറ്റിനേയും പ്രണയിച്ച,
കടലിനെ പ്രണയിച്ച.,
സൂര്യനെ പ്രണയിച്ച,
മഞ്ഞിന് മലമുകളിലേയ്ക്ക്
ഒന്നിച്ചൊരു യാത്രയെ പ്രണയിച്ച,
എൻ്റെ പ്രണയിനി..
ചിതയില് കത്തിയമര്ന്ന്,
ഒരുപിടി ചാരമായ്
നീയീ കൈക്കുമ്പിളിൽ ഒതുങ്ങവേ...
നമുക്കൊന്നിച്ചാ മഞ്ഞിന്
മലമുകളില് പോകാം...,
നീയാം പ്രണയഭസ്മമാ മഞ്ഞിന്
പാളികളില് വിതറാം ഞാന്...
പിന്നെ നീയാ മഞ്ഞിലുരുകി,
പുഴയിലലിഞ്ഞ്, കാറ്റിലൊഴുകി.,
മഴയും വെയിലും മഞ്ഞുമേറ്റ്,
കടലില് ചേരുമ്പോൾ,
നീ പ്രണയിച്ചതിലൊക്കെയും
നിന് അംശം നിറയുന്നു.
സൂര്യതാപമേറ്റ് ആകാശത്തെ പുല്കി
പ്രണയമഴയായ് വീണ്ടും പെയ്യുന്നു നീ....,
മണ്ണിന് മാറിലേയ്ക്ക്,പുഴയിലേയ്ക്ക്,
കടലാഴങ്ങളിലേക്ക്
പ്രണയമായ് ഒഴുകുന്നു
വീണ്ടും നീ എന്നിലേയ്ക്കും......
ദീപാ പാർവതീ ശങ്കർ